കോടഞ്ചേരി: കേരളാ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായ എം. സി.കുര്യൻ ഐരാറ്റിൽ (പാപ്പച്ചൻ -79 ) നിര്യാതനായി.
സംസ്കാരം ഇന്ന് (11-08-2021- ബുധൻ) രാവിലെ 11:00- മണിക്ക് മഞ്ഞുവയലിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
ദീർഘകാലം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. കോടഞ്ചേരി സഹകരണ ബാങ്ക് ഡയറക്ടർ, കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മക്കൾ : ജിജി, തോമസ്, റെജീന, ലീനാമ്മ (സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരി), സിജി (കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ), ബിജി, ലിയ (നേഴ്സ് ലിസ ഹോസ്പിറ്റൽ - തിരുവമ്പാടി).
മരുമക്കൾ: ബീന കുമ്പാട്ട് (പുതുപ്പാടി), ഷീജ ആലപ്പാട്ട് (പീടികപ്പാറ ), ജോഷി ഞാവിള്ളിൽ (കൂടരഞ്ഞി), സന്തോഷ് തലച്ചിറ (മാനന്തവാടി),സിബി കുഴിയപ്ലാവിൽ (മരഞ്ചാട്ടി), ബെന്നി കുഴിവേലിൽ (കൂടരഞ്ഞി), രഞ്ജിത്ത് പുതിയകുന്നേൽ (പുല്ലൂരാംപാറ).
കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്, വർക്കിംഗ് ചെയർമാൻ പി.സി തോമസ്, കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിൻ, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് തുടങ്ങിയവർ അനുശോചിച്ചു.

إرسال تعليق