മുക്കം: നഗരസഭയിൽ രാഷ്ട്രിയ തീരുമാനത്തിൻ്റെ ഭാഗമായി നിലവിലുള്ള വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ എം.മധുമാസ്റ്റർക്കെതിരെ അവിശ്വാസ പ്രമേയം അവതരിച്ചത് പാസ്സായി.
ഇന്ന് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കാണ് സംഭവം.
മുക്കം നഗരസഭയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ തിരെ എൽഡിഎഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസപ്രമേയം ഒന്നിനെതിരെ മൂന്നു  വോട്ടുകൾക്ക് പാസായി. 
ഇതോടെ കോൺഗ്രസിൻറെ പ്രതിനിധിയായ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എം മധു മാസ്റ്റക്കുള്ള ചെയർമാൻ പദവിയും നഷ്ടപ്പെട്ടു. 

 അവിശ്വാസ പ്രമേയത്തെ എൽ ഡി എഫ് കൗൺസിലർമാരായ സത്യനാരായണൻ മാസ്റ്റർ , അനിത ടീച്ചർ, അശ്വതി സനൂജ്  അനുകൂലിച്ച് വോട്ട് ചെയ്തു. എതിർത്ത് വോട്ട് ചെയ്തത് മധു മാസ്റ്റർ മാത്രമാണ്.

 മുസ്ലിം ലീഗിൻറെ കൗൺസിലറായ റംല ഗഫൂർ അവിശ്വാസ പ്രമേയ ചർച്ച ചെയ്യുന്ന യോഗത്തിൽ ഹാജരായില്ല.

 നേരത്തെ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ തെരഞ്ഞsപ്പിൽ എൽ.ഡി എഫ് പ്രതിനിധി വോട്ട് രേഖപ്പെടുത്തിയപ്പോൾ പേരു എഴുതാൻ വിട്ട് പോയതിനാൽ വോട്ട് അസാധുവായി.
 തുടർന്ന്  നടത്തിയ തുല്യതയിൽ നറുക്കെടുത്തപ്പോൾ മധുമാസ്റ്റർക്ക് നറുക്കെടുപ്പിലുടെ പദവി സ്ഥാനത്തെത്തിയത്. ഇപ്രകാര ആറ് മാസകാത്തിരിപ്പിന് ശേഷം നിലവിലുള്ള ചട്ടപ്രകാരം പ്രമേയത്തിലൂടെയുള്ള വഴി തുറന്നത്.  അവിചാരിതമായ അബദ്ധത്തിൽപ്പെട്ടതിനെ തുടർന്ന് തിരുത്തൽ നടപടിയാണന്നാണ് ന്യൂസ് വേൾഡ് നോട് മധുമാസ്റ്റർ പറഞ്ഞു. 
ഇക്കാര്യം യോഗ ചർച്ചയിൽ ചൂണ്ടി കാട്ടിയതായി മധു മാസ്റ്റർ അറിയിച്ചു. 

 നിലവിൽ എൽ.ഡി.എഫിനാണ് ഭൂരിപക്ഷമുള്ളതെന്നും ഇക്കാര്യത്താൽ പ്രമേയം കൊണ്ട് വന്നതെന്ന ചെയർമാൻ പി.ടി. ബാബു അറിയിച്ചു.

നിലവിൽ നഗരസഭ വിമത കൗൺസിലറുടെ പിൻതുണയോടെ ഭരണം നടക്കുന്നത്.
                   

Post a Comment

Previous Post Next Post