കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടെന്ന് പൊലീസ്. രേഖകളില്ലാത്ത വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ആയിരുന്നു പദ്ധതി.
സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റിയാസ് എന്ന കുഞ്ഞീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്ത് വന്നത്.
ഇയാള്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തെങ്കിലും എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്തിരുന്നു. സാങ്കേതിക വിദഗ്ദ്ദരുടെ സഹായത്തോടെ ഫോണിലെ സന്ദേശങ്ങള്‍ വീണ്ടെടുത്തപ്പോള്‍ ആണ് കൊലപാതക പദ്ധതിയുടെ വിവരങ്ങള്‍ വ്യക്തമായത്.
സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിക്കയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് റിയാസ് എന്ന കുഞ്ഞീതു കൊലപാതകപദ്ധതിയെപ്പറ്റി പറയുന്നത്. തുടര്‍ന്ന് റിയാസിനെ ചോദ്യം ചെയ്ത പൊലീസ് കൊലപാതക പദ്ധതിയുടെ കാര്യം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് റിയാസിനെതിരെ കേസ് എടുത്തിട്ടുണ്ട്.

Post a Comment

أحدث أقدم