_മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി_
കോടഞ്ചേരി : തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രകൃതി മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടുന്ന ഭൂമി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി സർക്കാർ ഏറ്റെടുത്ത്, ടൂറിസ്റ്റ് കേന്ദ്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി.
തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിന് മുന്നിൽ നടന്ന ധർണ ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ പൈകാട്ടിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, പ്രവാസി കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് ടോമി ഇല്ലിമൂട്ടിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മനയിൽ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിജി എലിവാലുങ്കൽ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസഫ് ആലവേലി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ലൈജു അരീപ്പറമ്പിൽ, ബേബി കോട്ടപ്പള്ളി, ജോർജ് പുത്തൻപുര, കുര്യൻ കൊട്ടാരത്തിൽ , കെ എൽ ജോസഫ് കുറൂര്, ടോണി പന്തലാടി എന്നിവർ പ്രസംഗിച്ചു.

إرسال تعليق