തിരുവമ്പാടി:
കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുട ആഭിമുഖ്യത്തിൽ വിവിധ കാർഷികാവശ്യങ്ങൾ ഉന്നയിച്ച് തിരുവാമ്പാടി ടൗണിൽ നിൽപു സമരം നടത്തി
1, കർഷകരുടെ ക്യഷി ഭൂമിയിൽ അനധികൃതമായി വനം വകുപ്പ് ജണ്ട സ്ഥാപിക്കുന്നത് അവസാനിപ്പിക്കുക
2 വന്യ മൃഗ ശല്യത്തിൽ നിന്നും കാർഷിക വിളകളെയും കർഷകരെയും സംരക്ഷിക്കുക
3 പ്രകൃതിക്ഷോഭത്തിനിരയായ കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുക
4 കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ താങ്ങുവില ഉറപ്പു വരുത്തുക
5 കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക
6 കർഷകരുടെ മുഴുവൻ വായ്പകളുടെയും പലിശ എഴുതിത്തള്ളുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിൽപ് സമരം സംഘടിപ്പിച്ചത്
കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴേ പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന സമരം ഡി സി സി ജനറൽ സെക്രട്ടറി . സി ജെ ആന്റണി ഉദ്ഘാടനം ചെയ്തു.
ഡി സി സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ , ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കർഷക കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം ജോൺ പൊന്നമ്പയിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ എം ജോർജ് .സണ്ണി കാപ്പാട്ടു മല , സണ്ണി പുലിക്കുന്നേൽ, സണ്ണി പെരി കലം തറപ്പിൽ , വിൻസന്റ് വടക്കേ മുറിയിൽ നാരായണൻ മുട്ടുചിറ, ഇ കെ വിജയൻ , ജുബിൽ മണ്ണക്കു ശുമ്പിൽ , ടോമി കൊന്നക്കൽ , രാമചന്ദൻ കരിമ്പിൽ , ഹനീഫ ആച്ച പറമ്പിൽ , മഞ്ജുഷിബിൻ, ബാബു പേക്കുഴി, സജി കൊച്ചു പ്ലാക്കൽ രാജു പുതുപ്പാടിഎന്നിവർ പ്രസംഗിച്ചു

إرسال تعليق