ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിൻ്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയെത്തി.
ഇന്ന് രാവിലെയാണ് മെഗാസ്റ്റാര്‍, അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിൻ്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.
നാല് പതിറ്റാണ്ടുകൾക്കു ശേഷം ഒളിമ്പിക്സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി അഭിനന്ദിച്ചു.
തുടര്‍ന്ന് പൂക്കൂട നൽകി. തനിക്ക് ലഭിച്ച മെഡൽ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു.അപ്രതീക്ഷിത അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു ശ്രീജേഷിന്‍റെ കുടുംബാംഗങ്ങള്‍. നിർമാതാവ് ആൻ്റോ ജോസഫ് ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

إرسال تعليق