കോടഞ്ചേരി:
കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ തുഷാരഗിരി വെള്ളച്ചാട്ടത്തോട് ചേർന്ന് കിടക്കുന്ന കാർഷിക ഭൂമി കർഷകരിൽ നിന്നും EFL 4 പ്രകാരം നഷ്ടപരിഹാരം നൽകി സർക്കാർ ഏറ്റെടുത്ത് തുഷാരഗിരിയുടെ മനോഹാരിത കാത്തു സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധരണ നടത്തി .
മലയോര കുടിയേറ്റ മേഖലയിലെ കാർഷിക ഭൂമി EFL നിയമത്തിൻ്റെ അടിസ്ഥാനത്തിൽ കർഷകരിൽ നിന്ന് ഏറ്റെടുത്ത് 2001 മുതൽ വനഭൂമിയായി നിലനിർത്തിയ ഭൂമി ചിലരുടെ രാഷ്ട്രിയ സ്വാധീനം ഉപയോഗിച്ച് 20 വർഷത്തിന് ശേഷം അവർക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെയാണ്
യൂത്ത് കോൺഗ്രസിൻ്റെ സമരമെന്നും EFL 4 / 1 പ്രകാരം കർഷകരിൽ നിന്നും സർക്കാർ ഭൂമി ഏറ്റെടുത്ത് ടൂറിസ്റ്റ് കേന്ദ്രം സംരക്ഷിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കോടഞ്ചേരി ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അലക്സ് തോമസ് പറഞ്ഞു
യോഗത്തിൽ കോടഞ്ചേരി മണ്ഢലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ശ്രി സിജോ പൊട്ടുകുളം അദ്ധ്യഷത വഹിച്ചു. മുൻ യൂത്ത് കോൺഗ്രസ് മണ്ഢലം പ്രസിഡൻ്റ് ബിജു ഒത്തിക്കൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി
സിജോ കാരികൊമ്പിൽ , മണ്ഡലം വൈസ് പ്രസിഢൻറ് മാരായ ജാസിം കരിമ്പാലക്കുന്ന് ,ജോർജ് വടക്കേൽ , ഉനൈസ് നൂറാം തോട് എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ച് സംസാരിച്ചു.

Post a Comment