താമരശേരി: ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് താമരശേരി ജില്ലാ അസോസിയേഷൻ്റെ നേത്യത്വത്തിൽ ദേശഭക്തിഗാനാലാപനം നടത്തി.കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ഉദ്ഘാടനം താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫീസറും ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ ജില്ലാ ചീഫ് കമ്മീഷണറുമായ ശ്രീമതി ജ്യോതിബായ് നിർവ്വഹിച്ചു .ജില്ലാ കമ്മീഷണർ വി.ഡി.സേവ്യർ അധ്യക്ഷ്യം വഹിച്ചു.അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ എം.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.റ്റി.ഫിലിപ്പ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി പ്രസീന പി.വി പ്രസംഗിച്ചു. യൂണിറ്റ് തലത്തിലും സബ് ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച സ്കൗട്ട് ഗൈഡ്സ് വിദ്യാർത്ഥികളാണ് കുടുംബാംഗങ്ങൾക്കൊപ്പം ജില്ലാ തലത്തിൽ നടന്ന ദേശഭക്തിഗാനാലാപനത്തിൽ പങ്കെടുത്തത്.

إرسال تعليق