തിരുവമ്പാടി:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റൊജോസഫിന് സ്വീകരണവും, 2020-21 വർഷം എസ്.എസ്.എൽ.സി., പ്ലസ് ടൂ പരീക്ഷ യിൽ ഉന്നതവിജയം നേടിയ  വ്യാപാരികളുടെ മക്കളായ
വിദ്യാർത്ഥികൾക്ക് ഉപഹാരവും നൽകി അനുമോദിച്ചു.

 കെ.വി.വി.എസ്.ജില്ലാ വൈസ്പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. 
ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്. ഗഫൂർ സിംഗാർ, എബ്രഹാം ജോൺ, ബേബി വർഗീസ്,ജോജുസൈമൺ,നദീർ,മാണി.എം.ജെ, ഹസ്സൻ.സി.കെ.,ഷൈജു ജോസഫ്,കൃഷ്ണരാജു.തുടങ്ങിയവർ നേതൃത്വംനൽകി.

Post a Comment

أحدث أقدم