തിരുവമ്പാടി:
സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടിയുടെ നേതൃത്വത്തിൽ വിപുലമായി അഴിമതി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് തിരുവമ്പാടിയിൽ ആവാസ് ഈ പരിപാടി സംഘടിപ്പിച്ചത്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എ.അബ്ദുറഹിമാൻ പരിപാടി ഉൽഘാടനം ചെയ്തു. പൊതുപ്രവർത്തനും ട്രെയിനറുമായ ഉമേഷ് വെണ്ണക്കോട് ക്ലാസെടുത്ത് സംസാരിച്ചു.
ആവാസ് സ്വാശ്രയ സംഘം വൈസ് പ്രസിഡണ്ട് സുരേഷ്ബാബു മക്കാട്ട് ചാൽ അധ്യക്ഷനായിരുന്നു. ആവാസ് പ്രവർത്തകസമിതിയംഗം സുന്ദരൻ.എ. പ്രണവം അഴിമതി വിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
എ.അബൂബക്കർ മൗലവി, ആവാസ് സെക്രട്ടറി ജിഷി പട്ടയിൽ, ഭാരവാഹികളായ സതീഷ്കുമാർ അമ്പലക്കണ്ടി, ശശി വെണ്ണക്കോട്, സന്തോഷ് മേക്കട, മിനി രാജു കൈപ്പയിൽ, ഫാത്തിമ ഫഹ്മി, പി.വി.അർജുൻ, പി.വി.ബാലകൃഷ്ണൻ, അനാമിക ബിജു, പി.എൻ. ഗണേശൻ, ചോലയിൽ വേലായുധൻ, ടി.പി.സതീഷ്ബാബു, നന്ദു നാരായണൻ , ഇ.ആർ.രാജു എന്നിവർ ആശംസ നേർന്നു.
പാരിസ്ഥിതിക പരിപാടികളിലും, കൊറോണ അവധിക്കാല കലാപരിപാടികളിലെ വിജയികൾക്കും, വൃക്ഷതൈകൾ പരിപാലിക്കുന്നവർക്കും, ഓണ ഗൃഹാങ്കണപൂക്കള മൽസരവിജയികൾക്കും, എസ്. എസ്.എൽ.സി - പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കും ആവാസ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
إرسال تعليق