തിരുവമ്പാടി:
വർഗീയതക്കെതിരെ  ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സജിൽ ബാലുശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.  

ഡിവൈഎഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ് ജോളി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. 
ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക്‌ ജോ. സെക്രട്ടറി പ്രജീഷ് എം കെ, വൈ. പ്രസിഡന്റ് വിപിൻ കാരമൂല, സജി ഫിലിപ്പ്, സുനിൽഖാൻ, ജിബിൻ പി ജെ, അജയ് ഫ്രാൻസി, നിസാർ സി എം തുടങ്ങിയവർ സംസാരിച്ചു.

 പരിപാടിക്ക് ശേഷം സ്വരലയ കാലിക്കറ്റിന്റെ നേതൃത്വത്തിൽ ഗാനവിരുന്ന് അരങ്ങേറി.

Post a Comment

أحدث أقدم