തിരുവമ്പാടി: താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയുടെ നേതൃത്വത്തിൽ ആരംഭിച്ച മലയോര മണ്ണിൻ്റെദൃശ്യവിരുന്ന്ആസ്വദിക്കുന്നതിന് കെ.എസ്.ആർ.ടി.സി വിനോദയാത്ര പദ്ധതിക്ക് ആവേശകരമായ സ്വീകരണം. 

കഴിഞ്ഞ ദിവസം  തുഷാരഗിരിയിൽ എത്തിയ കെ.എസ് ആർ.ടിസി ജീവനക്കാർക്കും വിനോദ സഞ്ചാരികൾക്കും ഊഷ്മളമായ വരവേൽപ്പ് നൽകി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  അലക്സ് തോമസ് ചെമ്പകശ്ശേരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളി , വാർഡ് മെമ്പർ സിസിലി ജേക്കബ് കോട്ടപ്പള്ളി,  തുഷാരഗിരി വന സംരക്ഷണ സമിതി പ്രസിഡൻറ് ദേവസ്യ ഇലവുങ്കൽ,  സെക്രട്ടറി ഫോറസ്റ്റർ ബഷീർ, ഡിടിപിസി തുഷാരഗിരി മാനേജർ ഷെല്ലി മാത്യൂ, ആദിവാസി ഊരിൽ നിന്നുള്ള പ്രതിനിധികൾ,വി എസ് എസ് സമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ 
കെ എസ്ആർടിസി ജീവനക്കാർക്കും സഞ്ചാരികൾക്കും തുഷാരഗിരി കവാടത്തിൽ വെച്ച് വരവേറ്റത്.
കെ എസ് ആർ ടി സി എ.ടി.ഒ, യേ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പൊന്നാട അണിയിച്ചു സ്വീകരിച്ചു.
തുഷാരഗിരി അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന്നും സാധാരണക്കാരായ വിനോദ സഞ്ചാരികൾക്കും ഇത്തരം പ്രവർത്തനങ്ങൾ ഏറെ ഉപകാരപ്പെടും എന്നും അദ്ദേഹം അറിയിച്ചു.

രാവിലെ താമരശ്ശേരിയിൽ നിന്നും ആരംഭിക്കുന്ന വിനോദയാത്ര പൂക്കോട് തടാകം , ചുരം വ്യൂ പോയിൻറ് , തുഷാരഗിരി , വനപർവ്വം എന്നീ പ്രദേശങ്ങൾ സന്ദർശിച്ച് വൈകുന്നേരത്തോടെ താമരശ്ശേരി അവസാനിക്കുന്ന നിശ്ചിത ഷഡ്യൂളാണ് നിലവിലുള്ളത്.

 _കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: KSRTC താമരശ്ശേരി 04952222217_

Post a Comment

أحدث أقدم