തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഗവൺമെൻറ് ഐ .ടി .ഐ തിരുവമ്പാടി യുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി എഫ് .എച്ച്.സി .യിൽ വെച്ച് ലോക എയ്ഡ്സ് ദിനാചരണം നടത്തി.
"അസമത്വങ്ങൾ അവസാനിപ്പിക്കാം എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം" എന്ന സന്ദേശം എഴുതിയ കാൻവാസിൽ ഒപ്പുവച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എ അബ്ദുറഹിമാൻ ദിനാചരണം ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ എം .സുനീർ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോക്ടർ നിഖില. കെ എയ്ഡ്സ് ദിനാചരണ സന്ദേശം നൽകി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ ചടങ്ങിൽവച്ച് ഗവൺമെൻറ് ഐ.ടി.ഐ വിദ്യാർഥികൾക്ക് റെഡ് റിബൺ അണിയിച്ചു.
വാർഡ് മെമ്പർമാരായ കെ. എം മുഹമ്മദലി,അപ്പു കോട്ടയിൽ, ഗവൺമെൻറ് ഐ.ടി.ഐ റെഡ് റിബൺ കോഡിനേറ്റർ ഇല്യാസ് ടി .പി ,
ലിമി ജോൺ (നേഴ്സ് ഓഫീസർ) എന്നിവർ സംസാരിച്ചു.
ഗിരീഷ് കുമാർ കെ., ഖമറുന്നിസ പി., ലിംന .ഇ.കെ., വരദശ്രി എം.കെ., ശോഭന സി.ടി., സുഭദ്ര പി.എം, ഹബീബ്'.പി.എം, അബ്ദുൾ സലിം ,ലി സി.ടി.എ എന്നിവർ നേതൃത്വം നൽകി.
Post a Comment