ന്യൂഡൽഹി:
കുട്ടികൾക്കുള്ള വാക്‌സിനേഷൻ ജനുവരി മൂന്ന് മുതൽ
കൗമാരക്കാർക്ക് ഉള്ള കൊവിഡ് വാക്സിൻ ജനുവരി മൂന്ന് മുതൽ വിതരണം ആരംഭിക്കും.
ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള കൊവിഡ് മുൻ നിര പോരാളികൾക്കും 60 വയസിനു മുകളിൽ പ്രായം ഉള്ളവർക്കും ബൂസ്റ്റർ ഡോസ് വിതരണവും ഉടൻ ആരംഭിക്കും.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് പ്രഖ്യാപിച്ചത്. രാജ്യത്ത് ഉയരുന്ന ഒമൈക്രോൺ കേസുകളുടെ എണ്ണത്തിൽ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി .
അതേസമയം, 15 മുതൽ 18 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്ക് വാക്സിൻ നൽകാൻ ആണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ജനുവരി മൂന്ന് തിങ്കളാഴ്ച മുതൽ ഇത് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള കൊവിഡ് മുൻ നിര പോരാളികൾ, 60 വയസിന് മുകളിൽ പ്രായമായവർ, മറ്റ് രോഗങ്ങൾ ഉളളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുക.
രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു ഉണ്ട് എന്നും ജാഗ്രത വേണമെന്നും പരിഭ്രാന്തി ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് 18 ലക്ഷം ഐസിലേഷൻ കിടക്കകൾ, 5 ലക്ഷം ഓക്സിജൻ സംവിധാനത്തോട് കൂടിയ കിടക്കകൾ, കുട്ടികൾക്കായി 90000 കിടക്കകൾ എന്നിവ സജ്ജമാണ് എന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ 90% ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു എന്നും അർഹരായ 61% ആളുകൾക്കും രണ്ട് ഡോസ് വാക്സിൻ ലഭിച്ചു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സൈഡസ് കാഡിലയുടെ ഡി എൻ എ വാക്സിന് മാത്രമാണ് കുട്ടികളിൽ കുത്തി വെക്കാൻ നേരത്തെ അനുമതി ലഭിച്ചിരുന്നുള്ളൂ. ഭാരത് ബയോ ടെക്കിൻ്റെ കോവാക്സിൻ പന്ത്രണ്ട് വയസിന് മുകളിൽ ഉള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട്.
إرسال تعليق