ഡിസംബർ 25 മുതൽ ജനുവരി 10 വരെ ധനസമാഹരണ കാമ്പയിൻ
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ കിടപ്പ് രോഗികളെ സഹായിക്കാൻ കനിവ് സഹായ പദ്ധതിയുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് . പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഡിസംബർ 24 മുതൽ ജനുവരി 10 വരെ ധനസമാഹരണ കാമ്പയിൻ നടക്കും.ധന സമാഹരണം നടത്തുന്നതിനുള്ള രസിപ്പ്റ്റ് ബുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് മെമ്പർ മുഹമ്മദലി കെ എം ന് കൈമാറി.
ജനുവരി 15 ന് തിരുവമ്പാടി പൈനാടത്ത് ഹാളിൽ വെച്ച് പാലിയേറ്റിവ് കുടുംബ സംഗമവും നടക്കും. പരിപാടിയുടെ ഭാഗമായി കുടുംബങ്ങൾക്ക് ഉപഹാരങ്ങൾ നൽകലും കലാപരിപാടികളും നടക്കും.ആലോചനാ യോഗത്തിൽ കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ,റംല ചോലക്കൽ, ഡോ. നിഖില, സുനീർ മുത്താലം, അസി.സെക്രട്ടറി എ. മനോജ്,ലിസി സണ്ണി, ഷൗക്കത്തലി കൊല്ലളത്തിൽ, ഷൈനി ബെന്നി,മോളി ജോൺ , പൗളിൽ മാത്യു തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق