കൂടരഞ്ഞി:
ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ നിർവഹിച്ചു.
സ്നേഹവും കരുതലും നിറച്ച് അധ്യാപകരും പഞ്ചായത്ത് അംഗങ്ങളും വിദ്യാർത്ഥികളും രക്ഷിതാക്കളും വീട്ടിലെത്തിയതോടെ കുരുന്നുകൾക്ക് ആകാംക്ഷയും സന്തോഷവും നിറഞ്ഞ ഒരു ദിനം സമ്മാനിച്ചു.
കൂട്ടുകാർ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി പാട്ടും കവിതയും അവതരിപ്പിച്ചു. വിദ്യാലയത്തിൻ്റെ ഉപഹാരം വിദ്യാർത്ഥികൾക്ക് കൈമാറി.
സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ദീപ്തി, പിടിഎ പ്രസിഡന്റ് സണ്ണി പെരുകിലം തറപ്പേൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി എസ് രവീന്ദ്രൻ അധ്യാപകരായ ജസ്റ്റിൻ, ബീന, പി ടി എ അംഗങ്ങളായ പ്രതീഷ് ഉദയൻ, ടിന്റു ബിജു, എന്നിവർ സന്നിഹിതരായിരുന്നു.
Post a Comment