തിരുവമ്പാടി: 
തിരുവമ്പാടിയിലെ വ്യാപാരിയായ ജയ്സൺനെ അദ്ദേഹത്തിന്റെ കടയിൽ കയറി മർദ്ദിച്ചു പരിക്കേൽപിച്ചതിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. 

കുറ്റക്കാരെ അറസ്റ്റ് ചെയ്തു നിയമ നടപടികൾ സ്വീകരിക്കണമെന്നും വ്യാപാരികൾക്ക് സ്വൈരമായി തൊഴിലെടുത്ത് ഉപജിവനം നടത്തുന്നതിനെ തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും  അധികാരികളോട്  വ്യാപാരി വ്യവസായി ഏകോപന സമിതി     അപേക്ഷിച്ചു.


യൂണിറ്റ് പ്രസിഡണ്ട് ജീജി കെ തോമസ് , ജനറൽ സെക്രട്ടറി ബാല കൃഷ്ണൻ പുല്ലങ്ങോട്,  അബ്രഹാം ജോൺ , സാഗര രവി, മാണിയം. ജെ സണ്ണി തോമസ്, ടി.ആർ സി റഷീദ്, നദീർ , ബേബീ വർഗീസ്, എന്നിവർ നേതൃത്വം നൽകി. 
പരിക്ക് പറ്റി KMCT മെഡിക്കൽ കോളെജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വ്യാപാരിയെ നേതാക്കൾ സന്ദർശിച്ചു.

Post a Comment

أحدث أقدم