കൂടരഞ്ഞി; കൂമ്പാറ:
ഭാഷാ വൈവിധ്യത്തിന്റെ പ്രാർഥനാസമന്വയവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഉറുദു ഭാഷകളിലായാണ് ഇവിടെ ഓരോ ദിവസവും മാറിമാറി പ്രഭാത പ്രാർഥനകൾ ചൊല്ലുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങൾ മാതൃഭാഷിലും പിന്നീടുളള നാല് അധ്യയന ദിവസങ്ങളിൽ ഇതര ഭാഷയിലുമാണ് പ്രാർഥനാ ഗീതങ്ങൾ ആലപിക്കുന്നത്. ഹാർമോണിയത്തിന്റേയും, തബലയുടെയും അകമ്പടിയോടെയാണ് പ്രാർഥന എന്ന പ്രത്യേകതയുണ്ട്. 
ദേശ, ഭാഷാഭേദങ്ങൾക്കപ്പുറം പ്രാർഥനയുടേയും സംഗീതത്തിന്റേയും മാനങ്ങളെ അടയാളപ്പെടുത്തുകയാണ് ഈ വിദ്യാലയം. അറബിക് പ്രാർഥനയ്ക്ക് പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ നിയാസ് ചോലയാണ് നേതൃത്വം നൽകുന്നത്. ഹാർമോണിയം വായിക്കുന്നതും അദ്ദേഹമാണ്. തബല വായിക്കുന്നത് സ്കൂൾ ക്ലാർക്ക് പി.ടി. അഹമ്മദ് കുട്ടിയും

Post a Comment

أحدث أقدم