താമരശേരി :
എം.കെ. രാഘവൻ എം.പി നയിക്കുന്ന  ജനജാഗരണ ആഭിയാൻ പദയാത്ര നാളെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അമിതമായ നാണ്യപ്പെരുപ്പത്തിനും വിലക്കയറ്റത്തിനുമെതിരെ എ.ഐ.സി.സി യുടെ നിർദ്ദേശപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി  കൊടുവള്ളി നിയോജകമണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു.

 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് കൊടുവള്ളിയിൽ നിന്ന് ആരംഭിച്ച് ജനജാഗരണ ആഭിയാൻ പദയാത്ര താമരശ്ശേരിയിൽ സമാപിക്കും. 

 ജാഥ കൊടുവള്ളിയിൽ ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാറിന്റെ അധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. പദയാത്രയുടെ സമാപനം താമരശ്ശേരിയിൽ കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും.
 പരിപാടിയിൽ കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം, ജനറൽ സെക്രട്ടറിമാരായ കെ.കെ. അബ്രാഹാം, ആര്യാടൻ ഷൗക്കത്ത്, അഡ്വ പി.എം.നിയാസ്, മുൻ ഡി.സി.സി പ്രസിഡണ്ട് കെ.സി . അബു, എം.കെ. മുനീർ എം.എൽ.എ, അഡ്വ. ജയന്ത് , കെ.എം. അഭിജിത്ത് , എൻ.സുബ്രഹ്മണ്യൻ തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. ഏഴു പഞ്ചായത്തുകളിൽ നിന്നായി 2500 ൽ പരം കോൺഗ്രസ് പ്രവർത്തകർ പദയാത്രയിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി. അംഗം എ. അരവിന്ദൻ, കെ.എം. അഭിജിത്ത് പി.സി. ഹബീബ് തമ്പി ഭരതൻ മാസ്റ്റർ, പി. ഗിരീഷ് കുമാർ, പി.പി. കുഞ്ഞായിൻ, നവാസ് ഈർപ്പോണ, മുഹസിൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم