താമരശ്ശേരി: ചുങ്കത്ത് കെട്ടിടത്തിനിടയിൽ കുടുങ്ങിയ പട്ടി ക്കുട്ടിയെ നാലുമണിക്കൂർ പരി ശ്രമത്തിനൊടുവിൽ ചുമർ പൊളിച്ചു രക്ഷപ്പെടുത്തി.
ഏറെ ശ്രമിച്ചിട്ടും പട്ടിയെ കിട്ടാതെ വന്നപ്പോൾ ഉടമതന്നെ കെട്ടിടത്തിന്റെ ചുമർ പൊളിക്കാൻ നിർദേശം നൽകുകയായിരുന്നു.
പിന്നീട് ചുമർ തുരന്ന് പട്ടിക്കുട്ടിയെ രക്ഷപ്പെടുത്തി.
ഓമശ്ശേരി ഹാച്ചിക്കോ അനിമൽ റെസ്ക്യൂ ടീം അംഗങ്ങളും മുക്കംഅഗ്നിരക്ഷാസേന സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രജീഷ്, സിനീഷ് കുമാർ സായി, ജംഷീർ നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
إرسال تعليق