റിയാദ്:
സൗദി അറേബ്യയിലും കോവിഡിന്റെ വകഭേദം വന്ന ഒമിക്രോൺ വൈറസ് കണ്ടെത്തി. വടക്കേ ആഫ്രിക്കയില്‍ നിന്നെത്തിയ സ്വദേശി പൗരന് രോഗ ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും അടുത്തിടപഴകിയവരെയും ക്വാറന്റൈനിലാക്കിയതായും ആവശ്യമായ ആരോഗ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു.
വിവിധ രാജ്യങ്ങളിലെ കോവിഡിന്റെ വകഭേദങ്ങളെ രാജ്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
അതിനാല്‍ എല്ലാവരും സുരക്ഷാമര്‍ഗങ്ങള്‍ അവലംബിക്കുകയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയും വേണമെന്നും ഒമിക്രോണിനെ നേരിടാന്‍ സൗദി അറേബ്യ സുസജ്ജ മാണെന്നും ആരോഗ്യമന്ത്രി ഫഹദ് അല്‍ജലാജില്‍ അറിയിച്ചു.
എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Post a Comment