കണ്ണൂർ: കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും ചേര്‍ന്ന് നേരിട്ട് ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നു.
ഇതിന്റെ ആദ്യഘട്ടമായി ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തും. കേരള സ്‌റ്റേറ്റ് വോളിബോള്‍ അസോസിയേഷനെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്.
ജില്ലാതല ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംസ്ഥാന ചാമ്പ്യഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സര്‍ട്ടിഫിക്കറ്റ് നല്‍കും.
ജില്ലാതല ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംസ്ഥാന ചാമ്പ്യഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഈ സര്‍ട്ടിഫിക്കറ്റ് നേടുന്ന കായിക താരങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്കിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമുകളെ ജില്ലാതല മത്സരത്തില്‍നിന്ന് തെരഞ്ഞെടുക്കും.
إرسال تعليق