താമരശ്ശേരി: പുതുപ്പാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി ഫോറെസ്റ്റ് റയിഞ്ചു ഓഫീസ് മാര്‍ച്ച് നടത്തി.

വന്യമൃഗ ആക്രമണത്തിന് ഉടന്‍ പരിഹാരം കാണുക ,കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുക ,വനപാലകരുടെ കര്‍ഷക വിരുദ്ധ സമീപനം പിന്‍പാലിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മാര്‍ച്ച്.

 മണ്ഡലം പ്രസിഡന്റ് എംകെ ജാസില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 
സഹീര്‍ എരഞ്ഞോണ ,ബിജു താന്നിക്കാക്കുഴി ,അന്‍ഷാദ് അടിവാരം ,ഷിജു ഐസക്ക് ,ബിജു തോമസ്, മല്‍ രാജ് ,ഷാഫി പുതുപ്പാടി ,സജോ വര്‍ഗീസ് ,ഇ കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

أحدث أقدم