കോടഞ്ചേരി: കസ്തൂരിരംഗൻ വിഷയമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. 
താമരശ്ശേരി രൂപത കുടുംബ സംഗമം  വലിയകൊല്ലി ഇടവകയിൽ  സംഘടിപ്പിച്ചു.

രൂപതാ പ്രസിഡണ്ട് ഡോക്ടർ ചാക്കോ കാളംപറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു.ഇടവക പ്രസിഡണ്ട് വിൽസൺ തറപ്പിൽ അദ്ധ്യക്ഷതവഹിച്ചു ഫാ.മെൽവിൻ വെള്ളക്കാക്കുടി, ഇടവക വികാരി ഫാ.ഷിജു ചെമ്പു തൂക്കിൽ, ഫൊറോന പ്രസിഡണ്ട് ജോസഫ് ആലവേലിൽ, എക്സിക്യൂട്ടീവ് അംഗം റെജി ചിറയിൽ, സെക്രട്ടറി ജയിംസ് നെല്ലിക്കയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നുനടന്ന കലാപരിപാടികൾക്ക് 

അൽഫോൻസ നെല്ലിക്കയത്ത്‌,അനീഷ കാഞ്ഞിരത്തിങ്കൽ, അൽഫോൻസ ചിറയിൽ, ജീന വാളനാംകുഴിയിൽ,സിന്ദു കാഞ്ഞിരത്തിങ്കൽ, ഷേർലി നെല്ലിക്കയം, മിനി ചിറയിൽ, അനു മറ്റമുണ്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

أحدث أقدم