തിരുവമ്പാടി: തിരുവമ്പാടിയിലെ വിദ്യാർത്ഥി സമൂഹത്തിന് കോവിഡ് കാലത്ത് കരുതലോടെ കാവലൊരുക്കി സംരക്ഷണമേകുന്ന, തിരുവമ്പാടി ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് സുമിത് കുമാറിനും സഹപ്രവർത്തകരായ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും , തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ എല്ലാ  വിദ്യാർത്ഥികൾക്കും വേണ്ടി വിദ്യാർഥി പ്രതിനിധികൾ ആദരവ്  നൽകി.

വിദ്യാർത്ഥി പ്രതിനിധികൾ, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ എത്തി ക്രിസ്തുമസ് -ന്യൂ ഇയർ കേക്ക് നൽകി ആദരിച്ചു.

Post a Comment

أحدث أقدم