തിരുവമ്പാടി: 'കാലം യൗവനം പോരാട്ടം' എന്ന പ്രമേയത്തിൽ തിരുവമ്പാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യൂത്ത് കാരവൻ 2 ന് തുടക്കമായി.
തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന കാരവൻ നിയോജക മണ്ഡലം പ്രസിഡൻ്റ് വി.പി.എ ജലീൽ പതാക ഉയർത്തിയതോടെയാണ് തുടങ്ങിയത്.
'സംഘടന സംഘാടനം ' എന്ന ആദ്യ സെഷന് ഹസീം ചെമ്പ്ര നേതൃത്വം നൽകി.
സ്വാഗത സംഘം ചെയർമാൻ
കെ.എ അബദുറഹിമാൻ അധ്യക്ഷനായി ഷംസീർ പോത്താറ്റിൽ, നിസാം കാരശേരി, ഷിയാസ് ഇല്ലിക്കൽ, മുനീർ തേക്കുംകുറ്റി, എ.കെ റാഫി, റാഫി മുണ്ടുപാറ, അറഫി കാട്ടിപ്പരുത്തി, എം.കെ യാസർ, നൗഫൽ പുതുക്കുടി, കെ.ടി ഷമീർ, വി.കെ താജു, ഷഫീഖ് ചെമ്പുകടവ് സംസാരിച്ചു ശാഖാ തലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളാണ് കാരവനിൽ പങ്കെടുക്കുന്നത്
Post a Comment