പുല്ലൂരാംപാറ:സെന്റ് ജോസഫ് യു പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സമൂഹ ചിത്രരചന പിടിഎ പ്രസിഡന്റ് സിജോ മാളോല ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ക്യാൻവാസിൽ വരച്ചു സ്വാതന്ത്ര്യത്തിന്റെ സന്ദേശം പങ്കുവെക്കാം. മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സണ്ണി ടിജെ , ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് ,അധ്യാപകരായ സിസ്റ്റർ ടെസ്സീന , സിസ്റ്റർ ബീന , എൽസമ്മ അഗസ്റ്റിൻ, ക്രിസ്റ്റീന,ലിഥിയ, ആൽബിൻ, അനൂപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment