അടിവാരം: അടിവാരം മഹല്ലിൽ നീണ്ട 26 വർഷം ഖാസിയായിരുന്ന മർഹൂം വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാരുടെ നിര്യാണത്തിൽ ഒഴിവ് വന്ന സ്ഥാനത്തേക്ക് കോഴിക്കോട് ജില്ലാ ഖാസി സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങളെ ഖാസിയായി തിരഞ്ഞെടുത്തു.
അടിവാരം ജുമാമസ്ജിദിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് മഹല്ല് പ്രസിഡണ്ട് കെ മജീദ് ഹാജിയുടെ അധ്യക്ഷതയിൽ മുഹമ്മദ് ബാഖവി അൽ ഹൈതമി ഉദ്ഘാടനം നിർവഹിച്ചു.
സ്ഥലം ഖത്തീബ് ഉവൈസ് വാഫി ആമുഖ പ്രഭാഷണവും മുജീബ് ഫൈസി പൂലോട് വിഷയാവതരണവും നടത്തി.
വി.കെ. ഹുസൈൻ കുട്ടി, സ്വാലിഹ് നിസാമി വളപ്പിൽ മൊയ്‌ദീൻ ഹാജി,കെ,പി,മുഹമ്മദ് ഹാജി, മുത്തു അബ്ദുൽ സലാം,കെഎം, അബ്ദുറഹിമാൻ, മനാഫ്, ഇടായട്ടു അഹമ്മദ് കുട്ടി ഹാജി,ത്തുടങ്ങിയവർ ആശംസകൾ നേർന്നു.
മഹല്ല് സെക്രട്ടറി പുറായിൽ മുഹമ്മദ് ഹാജി സ്വാഗതവും എ.കെ. അഹമ്മദ് കുട്ടി ഹാജി നന്ദിയും പറഞ്ഞു.
إرسال تعليق