പുതുപ്പാടി: പുതുപ്പാടി ഗവ: ഹൈസ്ക്കൂളിലെ 2021 വർഷത്തെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് താമരശ്ശേരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ മണിലാൽ, സുനിത എന്നിവർ ചേർന്ന് യൂണിഫോം വിതരണം ചെയ്തു.
സ്കൂൾ പി ടി എ പ്രസിഡൻ്റ് ശിഹാബ് അടിവാരത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടകനം വാർഡ് മെമ്പർ അമൽരാജ് നിർവഹിച്ചു.
സ്കൂളിലെ പ്രധാനാധ്യാപകൻ ശ്യാം കുമാർ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ മജീദ് , എസ്സ്പിസി പി ടി എ പ്രസിഡന്റ് സബിതാ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷാജികുമാർ മാഷ് നന്ദി പറഞ്ഞു. സ്കൂളിൽ 88 കുട്ടികളാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളായി ഉള്ളത്. തിരുവനന്തപുരം പോലീസ് ട്രയിനിംങ് കോളേജിൽ നിന്നും പരിശീലനം പൂർത്തിയായ അധ്യാപകരായ ഷാജികുമാർ , അജില എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തനങ്ങൾ നടക്കുന്നത്.
അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും വൈവിധ്യമാർന്ന കലാപരിപടികളും നടന്നു.
Post a Comment