ഓമശ്ശേരി:വനിതാ ശിശു വികസന വകുപ്പും ഓമശ്ശേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി പഞ്ചായത്തിലെ 32 അങ്കണവാടികളിലും നെയിം ബോർഡുകൾ സ്ഥാപിച്ചു.പഞ്ചായത്ത്‌ തല ഉൽഘാടനം പതിനഞ്ചാം വാർഡിലെ കളരിക്കണ്ടി അങ്കണവാടിയിൽ നെയിം ബോർഡ്‌ സ്ഥാപിച്ച്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ നിർവ്വഹിച്ചു.

വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,സ്ഥിരം സമിതി അദ്ധ്യക്ഷരായ യൂനുസ്‌ അമ്പലക്കണ്ടി,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ,സി.എ.ആയിഷ,ഫാത്വിമ അബു,സീനത്ത്‌ തട്ടാഞ്ചേരി,കൊടുവള്ളി അഡീഷണൽ സി.ഡി.പി.ഒ.ശ്രീലത,ഐ.സി.ഡി.എസ്‌.സൂപ്പർവൈസർ വി.എം.രമാദേവി,എ.ജി.അനിത,കെ.ബി.രമ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم