തിരുവമ്പാടി: പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിക്കുന്നതിന് എംഎൽഎയുടെ നേതൃത്വത്തിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ ആലോചനയോഗം ചേർന്നു.
50 ലക്ഷം രൂപയാണ് അടിസ്ഥാ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി സ്റേററ്റ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.
ദേശീയ പാതയോരത്തുള്ള പുതുപ്പാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ധാരാളം രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ്.
ഇക്കാരണത്താൽ ഭാവി ആവശ്യങ്ങൾ കൂടി പരിഗണിക്കുന്ന സംവിധാനത്തിൽ പരിഗണന നൽക്കുന്നതിൻ്റെ രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ് യോഗത്തിൽ തീരുമാനമായത്.
ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎ ലിൻ്റോ ജോസഫ് ,പ്രസിഡണ്ട് ആയിഷ കുട്ടി സുൽത്താൻ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പി.ഡബ്ളിയൂ.ഡി ഉദ്യോഗസ്ഥർ എച്ച്.എം.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
യോഗത്തിന് ശേഷം എംഎൽഎ സൈറ്റ് സന്ദർശനവും നടത്തി.
إرسال تعليق