തിരുവമ്പാടി: കേരള സംസ്ഥാന കായിക വകുപ്പ് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്ക് 7.49 ലക്ഷം രൂപയുടെ ജമ്പിങ് ബെഡ് അനുവദിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി ഹൈജമ്പിൽ എല്ലാ കാറ്റഗറിയിലും ദേശീയ അന്തർദേശീയ മെഡലുകൾ അക്കാദമിയിലെ കുട്ടികൾ കരസ്ഥമാക്കിയിരുന്നു. സ്വന്തമായി ഒരു ജമ്പിങ് ബഡ് പോലും ഇല്ലാതെയാണ് കുട്ടികൾ ഈ മെഡലുകൾ കരസ്ഥമാക്കിയത്
കോച്ച് ടോമി ചെറിയാന്റെയും സഹപരിശീലകരുടെയും കുട്ടികളുടെയും ചിരകാല സ്വപ്നമായ ജമ്പിങ് ബെഡ് എന്ന സ്വപ്നം സാക്ഷാത്കാരത്തിനായി പരിശ്രമിച്ച സംസ്ഥാന സ്പോർട്സ് വകുപ്പിനും കായിക മന്ത്രിക്കും എം എൽ എക്കും അക്കാദമി ഭാരവാഹികളും കുട്ടികളും കൃതജ്ഞത രേഖപ്പെടുത്തി.
സംസ്ഥാന സ്പോർട്സ് വകുപ്പിനും, കായിക മന്ത്രി വി അബ്ദുറഹിമാനും, തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫിനും മലബാർ സ്പോർട്സ് അക്കാദമി ഭാരവാഹികളും, ദേശീയ താരങ്ങളും നൽകിയ നിവേദനം പരിഗണിച്ചാണ് ജമ്പിങ് ബെഡ് അനുവദിച്ചത്. നാടിന്റെയും സംസ്ഥാനത്തിന്റെയും യശസ്സ് വാനോളം ഉയർത്തിയ നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത മലബാർ സ്പോർട്സ് അക്കാദമി മാതൃകാപരമായ പ്രവർത്തനങ്ങളുമായിട്ടാണ് മുൻപോട്ട് കുതിക്കുന്നത്.
إرسال تعليق