എറണാകുളം: ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11നാണ് യോഗം.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ വിശദീകരണ യോഗമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്.

 
രാവിലെ 11ന് ടിഡിഎം ഹാളിലാണ് ജന സമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം. പരിപാടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരില്‍ നിന്ന് മുഖ്യമന്ത്രി അഭിപ്രായങ്ങള്‍ ആരായും. 
ഇതോടൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് സംശയ നിവാരണം നടത്തും. യോഗത്തില്‍ മന്ത്രി പി.രാജീവ് അധ്യക്ഷനാകും.
പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കാന്‍ പോകുന്ന സമഗ്രവും ആകര്‍ഷകവുമായ നഷ്ട പരിഹാര പാക്കേജിനെക്കുറിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ആദ്യ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. പദ്ധതിയ്ക്കായി സ്ഥലം വിട്ടുകൊടുക്കുന്ന ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഭൂമി വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമായി നല്‍കുമെന്നതടക്കമുള്ള പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

അതേസമയം, സർവേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വീണ്ടും ആവർത്തിച്ചു. സർവേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്‍റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم