തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിന്റെ സഹപാഠിക്കൊരു വീട് പദ്ധതി പ്രകാരം നിർമിക്കുന്ന വീടിന്റെ കട്ടിളവെപ്പ് നടന്നു.

ഭവനരഹിതരായ രണ്ട് വിദ്യാർഥികളുള്ള  ഒരു കുടുംബത്തിനാണ് സഹപാഠിക്കൊരു വീട് പദ്ധതി പ്രകാരം മാനേജ്മെന്റിന്റേയും പിടി എ , പൂർവ അധ്യാപക-വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വീട് നിർമിച്ചു നൽകുന്നത്.

കട്ടിളവെപ്പിന് സ്കൂൾ പ്രഥമ പ്രധാനാധ്യാപകൻ ടി ജെ ജോസ് തരണിയിൽ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ ആലിസ് വി തോമസ്, എൻ ജെ ദീപ, രക്ഷിതാക്കളായ കെ ബി ജൊമിനിഷ് , ജോൺസൻ കൊല്ലം പറമ്പിൽ , ബൈജു ജോസ് എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم