തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാർക്കുള്ള വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വാക്സിനേഷൻ നടക്കുക.

അദ്യഘട്ടത്തിൽ കോവാക്സിനായിരിക്കും കുട്ടികൾക്ക് നൽകുന്നത്. 15 വയസുമുതൽ 18 വയസുവരെയുള്ള കുട്ടികൾക്കാണ് ഇന്ന് മുതൽ വാക്സിൻ നൽകുന്നത്.
ജനുവരി 10 വരെ ബുധനാ‍ഴ്ച ഒ‍ഴികെയുള്ള ആറ് ദിവസങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ രാവിലെ 9 മണിമുതൽ അഞ്ച് മണിവരെ പ്രവർത്തിക്കും.

 
കുട്ടികളുടെ പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോവാക്‌സിൻ മാത്രമാകും നൽകുക. ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്‌സി എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉണ്ടായിരിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രം,കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചൊവ്വ,വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ മാത്രമേ വാക്സിനേഷൻ ഉണ്ടാകു.

 വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. 

കൊവിഡ് വന്നിട്ടുള്ള കുട്ടികൾ മൂന്ന് മാസം കഴിഞ്ഞ് വാക്സിൻ സ്വീകരിച്ചാൽ മതി. ആധാർ, സ്കൂൾ ഐ.ഡി കാർഡ് എന്നിവ ഉപയോഗിച്ച് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ക‍ഴിയാത്തവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം.
15.34 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.'

 കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പെട്ടന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم