തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാവിഭാഗം മത്സരങ്ങൾ 2022 നവംബർ 20ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ സൗപർണ്ണിക പബ്ലിക് ലൈബ്രറിയിൽ വച്ച് നടക്കുന്നു.
തിരുവമ്പാടി പഞ്ചായത്തിലെ താമസക്കാരായ 2022 നവംബർ 1 ന് 15 വയസ് പൂർത്തിയായവരും 40 വയസ് കഴിത്തവരുമായ യുവജനങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
2022 നവംബർ 19 ന് വൈകുന്നേരം 3 മണി വരെ ഫോട്ടോ ഉള്ള തിരിച്ചറിയൽ രേഖ സഹിതം ആപേക്ഷ സമർപ്പിക്കേണ്ടതാണ്.
തിരുവമ്പാടി പഞ്ചായത്തിലോ സൗപർണ്ണിക ലൈബ്രറിയിലോ അപേക്ഷ നൽകാവുന്നതാണ്.
അന്വേഷണങ്ങൾക്ക് 9847172444.
إرسال تعليق