താമരശ്ശേരി പഞ്ചായത്തുമായി സഹകരിച്ച് തളിർ കാർഷിക കൂട്ടായ്മ കെടവൂർ കിഴക്കുംപുറത്ത് ഒന്നര ഏക്കർ വയലിൽ നെൽകൃഷി വിത്ത് വിതച്ചു.
ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ നിർവ്വഹിച്ചു.

താമരശ്ശേരി പാടശേഖര സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തളിർ കാർഷിക കൂട്ടായ്മ, താമരശ്ശേരി കൃഷിഭവൻ, ഗ്രാമഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. രണ്ടു വർഷങ്ങളായി നെൽകൃഷി നിലച്ച വയലിലാണ് കൃഷി ഇറക്കിയത്. സാമ്പത്തിക നഷ്ടം മൂലം കൃഷി നിലച്ചുപോയ വയലിൽ ദിവസങ്ങൾ നീണ്ടുനിന്ന അദ്ധ്വാനത്തിലൂടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ നിലമൊരുക്കിയത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാബീവി, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ, ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് മാത്യു, കൃഷി ഓഫീസർ സബീന എം.എം,
കൃഷി അസിസ്സ്റ്റന്റുമാരായ ഹസീന.ടി, റിഷാന എം.എസ്, തളിർ സംഘ കൃഷിയിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post