ഓമശ്ശേരി: ലോക ശുചി മുറി ദിനത്തോടനുബന്ധിച്ച് ആചരിക്കുന്ന സ്വച്ഛതാ റൺ കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ വിളംബര റാലിയും പ്രതിജ്ഞയും ക്വിസ് മൽസരവും സംഘടിപ്പിച്ചു.
ഒ.ഡി.എഫ്.പ്ലസ് പ്രവർത്തനങ്ങൾക്ക് അനുകൂലമായ ശൈലീ രൂപീകരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടിവെള്ള-ശുചിത്വ വകുപ്പിന്റെ നേതൃത്വത്തിൽ സ്വച്ഛതാ റൺ കാമ്പയിൻ നടത്തുന്നത്.
വിളംബര റാലിക്ക് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,കെ.ഹാഫിസ് മുഹമ്മദ്(വി.ഇ.ഒ),ടി.വി.സ്വീറ്റി(ഹരിത കർമ്മ സേന) എന്നിവർ നേതൃത്വം നൽകി.വിളംബര റാലിയിലും പ്രതിജ്ഞയിലും ജനപ്രതിനിധികൾക്ക് പുറമെ കുടുംബശ്രീ പ്രവർത്തകർ,ഹരിത കർമ്മ സേനാംഗങ്ങൾ,പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കാളികളായി.
ഫോട്ടോ:സ്വച്ഛതാ റൺ കാമ്പയിന്റെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണ സമിതി സംഘടിപ്പിച്ച വിളംബര റാലി.
Post a Comment