പുതുപ്പാടി : ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കൃഷിപാഠം സ്കൂൾ തല ഉദ്ഘാടനം ഗവൺമെൻറ് ഹൈസ്കൂൾ പുതുപ്പാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം അബിക മംഗലത്ത് നിർവഹിച്ചു .
സ്കൂൾ പി ടി എ പ്രസിഡണ്ട് അഷറഫ് ഒതയോത്ത് അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ ഇ ശ്യാംകുമാർ സ്വാഗതം ആശംസിച്ചു
ചടങ്ങിൽ വാർഡ് മെമ്പർ, അമൽരാജ് ,കൃഷി ഓഫീസർ ആരണ്യ ,സ്റ്റാഫ് സെക്രട്ടറി അബ്ദുൾ മജീദ് , പി.ടി .എ .അംഗം മമ്മി മണ്ണിൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .
കർഷകരായ നഫീസ, മരക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .കൃഷിപാഠം സ്കൂൾ കോഡിനേറ്റർ ജോജി യു. കെ നന്ദി പറഞ്ഞു.
إرسال تعليق