പുതുപ്പാടി -
പൊതു ജനങ്ങളുടെ ജീവിതം സർവ്വ മേഖലയിലേയും വിലക്കയറ്റത്താൽ ദുസ്സഹമാകുമ്പോൾ വിലക്കയറ്റം നിയന്ത്രിക്കാതെ ഇടത് പക്ഷ സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ പ്രസ്ഥാവിച്ചു.
സർക്കാർ നിസ്സംഗത വെടിയുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യമുയർത്തി പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി മലപുറത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.സി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
രൂക്ഷമായ വിലക്കയറ്റം ഉയരുമ്പോഴും നേതാക്കൾ ലോകം ചുറ്റാനും, ലക്ഷകണക്കിന് വിലയുള്ള പുത്തൻ കാറുകൾ വാങ്ങാനും തയ്യാറാവുന്നത് തുടർ ഭരണത്തിലുള്ള അഹങ്കാരമാണെന്നും, ഇതിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് അതിശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇതിൻ്റെ ഫലമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി.കെ ഹുസൈൻ കുട്ടി
മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ ഒതയോത്ത് അഷ്റഫ്, അഹമ്മദ് കുട്ടി ഹാജി, മേലേടത്ത് ഇബ്രാഹീം, ഷംസീർ പോത്താറ്റിൽ, പി കെ മുഹമ്മദലി,
മുത്തു അബ്ദു സലാം, പി.കെ നംഷീദ്, , കെ സി ശിഹാബ്, മേലേ ടെത്ത് ഇ ബ്രാഹിം ,അബൂബക്കർ മാസ്റ്റർ, ഹർഷാദ് മലപുറം, പി.കെ മജീദ്, കുന്നുമ്മൽ ബിച്ചിക്കോയ, സിദ്ധീഖ് എലോക്കര, സുലൈമാൻ മാസ്റ്റർ, കെ പി അബ്ദുറഹിമാൻ, പി എം എ സലാം, ശുഹൈബ് മലപുറം, എ പി സലീം എന്നിവർ സംബന്ധിച്ചു.
ഷാഫി
വളഞ്ഞ പാറ സ്വാഗതവും, പി എം എ റഷീദ് നന്ദിയും പറഞ്ഞു.
Post a Comment