കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടം പൊയിലിൽ കൃഷിക്കും ജീവനും വിനാശം വരുത്തിയ കാട്ടുപന്നിയെ പ്രസിഡണ്ട് ആദർശ് ജോസഫിന്റെ നേതൃത്വത്തിൽ ചുമതലപ്പെടുത്തിയ ഷൂട്ടർ ജേക്കബ് മാത്യു മങ്കലത്തിൽ വെടിവെച്ച് കൊന്ന് ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ശാസ്ത്രീയ മായി സംസ്കരിച്ചു.
വനേതര കൃഷിഭൂമികളിൽ മനുഷ്യ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് ചുവപ്പുനാടയിൽ കുടുങ്ങാതെ യഥാസമയം നടപടി സ്വീകരിക്കുന്നതിനും ഏറ്റവും പ്രഗൽഭരായ ഷൂട്ടർമാരെ സേവനം പ്രയോജനപ്പെടുത്തുന്നതിനും സർക്കാറിന്റെ പുതുക്കിയ ഉത്തരവിലൂടെ സാധിച്ചു വെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് പറഞ്ഞു.
പ്രദേശത്തെ ആളുകളുടെ സഹകരണം ആണ് ശാസത്രീയമായി സംസ്കരിക്കാൻ സാധിക്കുന്നത്. ഫോറെസ്റ്റ് ജീവനക്കാരായ ബിനോയ് , മുഹമ്മദ്, നാട്ടുകാരായ സണ്ണി ചെമ്പട്ട്, ഷാജി വഴപ്പള്ളി, ഷാജി ഓതേർകുന്നേൽ, ബൈജു കുരിശുമൂട്ടിൽ, ബിനോജ് ഇടിഞ്ഞാറേപ്പിള്ളിൽ, തോമസ് പുലിനിളക്കുന്നേൽ ദിലീപ് ഒരാത്തൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
إرسال تعليق