നെല്ലിപ്പൊയിൽ : മഞ്ഞു വയൽ വിമല യു.പി സ്കൂളിൽ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ 2022 ന്റെ പ്രചരണാർത്ഥം വൺ മില്യൻ ഗോൾ പദ്ധതി കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ആൻസി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നെല്ലിപ്പയിൽ സെൻറ് ജോൺസ് ഹൈസ്കൂൾ കായികാധ്യാപകനായ ഷിബു സാർ മുഖ്യാതിഥിയായി .
അധ്യാപകരും കുട്ടികളും തുടർച്ചയായി ആയിരം ഗോളുകൾ അടിച്ച് ചടങ്ങ് വർണ്ണാഭമാക്കി.
إرسال تعليق