കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പാടങ്ങള്‍ വീണ്ടും കൃഷിയോഗ്യമാക്കാന്‍ ചെറുകിട ജലസേചന വിഭാഗം തയ്യാറാക്കിയ പദ്ധതി കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ. മുഖ്യമന്ത്രിക്ക് കൈമാറി. 61.78 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
പദ്ധതിക്ക് അംഗീകാരം നല്‍കി, ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും എല്‍.എല്‍.എ അറിയിച്ചു. മണിയൂര്‍, വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, കുറ്റ്യാടി എന്നീ പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വടകര താലൂക്കിലെ നെല്ലറയായിട്ടാണ് ഇവ അറിയപ്പെടുന്നത്.
മുന്‍കാലങ്ങളില്‍ സമൃദ്ധമായി നെല്ല് വിളഞ്ഞ പാടശേഖരങ്ങളില്‍ പലതും ഇപ്പോള്‍ തരിശായി കിടക്കുകയാണ്. ജലദൗര്‍ലഭ്യവും വെള്ളക്കെട്ടും മൂലം പലയിടത്തും കർഷകർ കൃഷി ഉപേക്ഷിക്കുകയിരുന്നു. എം എൽ എ യുടെ ഇടപെടലിലൂടെ ഈ ഒരു പ്രശ്നത്തിന് പരിഹാരമാവുകയാണ്.
Post a Comment