തിരുവമ്പാടി:
ഡാറ്റാബാങ്ക് പ്രശ്നം സംബന്ധിച്ച സാങ്കേതിക കുരുക്കുകൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരമുണ്ടാക്കുവാൻ ശ്രമിക്കുമെന്ന് എം എൽ എ ലിൻ്റോ ജോസഫ് പറഞ്ഞു.
ഭൂപ്രശ്നങ്ങൾ സംബന്ധിച്ച്, കർഷകസംഘം, തിരുവമ്പാടിയിൽ സംഘടിപ്പിച്ച കർഷക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ് അധ്യക്ഷനായി.
ജമീഷ് സെബാസ്റ്റ്യൻ, സി എൻ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
ഡാറ്റാ ബാങ്കിൻ്റെ സാങ്കേതിക പ്രശ്നത്തിൽ പെട്ട നിരവധി കർഷകർ പരിപാടിയിൽ പങ്കെടുത്തു കർഷകരുടെ പ്രശ്നങ്ങൾ എംഎൽഎയെ ധരിപ്പിച്ചു.
إرسال تعليق