തിരുവമ്പാടി:
തൊണ്ടിമൽ ഗവൺമെൻറ് എൽ പി സ്കൂളിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 12.50 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയിൽ നിർമ്മിക്കുന്ന  ശുചിമുറി നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് മെമ്പർ  ബിജു എണ്ണാര്‍ മണ്ണിൽ നിർവഹിച്ചു. 

വാർഡ് മെമ്പർ ബീന ആറാം പുറത്ത് അധ്യക്ഷത വഹിച്ചു, 
കെ അഹമ്മദ് ഷാഫി,എസ് ജയ പ്രസാദ്, പി.സിജു, കെ .സുരേഷ്, ഗോപിനാഥൻ മുത്തേടത്ത് ജോർജ് കുന്നുമ്മൽ, ദാമോദരൻ ആറാം പുറത്ത്, ബഷീർ  ചൂരക്കാട്ട്, ദിനേശൻ, എന്നിവർആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Post a Comment

أحدث أقدم