ഓമശ്ശേരി:പുനരുദ്ധാരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നഎടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ ഓമശ്ശേരി പഞ്ചായത്തിലെ മുണ്ടുപാറ മുതൽ കൂടത്തായി വരേയുള്ള ഭാഗങ്ങളിൽ നിലവിലുള്ള പ്രശ്നങ്ങൾക്ക്‌ പരിഹാരമാവുന്നു.

ഓമശ്ശേരിയിൽ പഞ്ചായത്ത്‌ ഭരണസമിതി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും വിവിധ രാഷ്ട്രീയ-സംഘടനാ പ്രതിനിധികളുടേയും ശ്രീധന്യ നിർമ്മാണ കമ്പനി അധികൃതരുടേയും സംയുക്ത യോഗത്തിലാണ്‌ പ്രശ്ന പരിഹാരത്തിന്‌ ധാരണയായത്‌.

പുതിയ നാല്‌ ബസ്‌ സ്റ്റോപുകളുടെ നിർമ്മാണം,താഴെ ഓമശ്ശേരിയിൽ ഹൈമാസ്റ്റ്‌ ലൈറ്റും ഡിവൈഡറും സ്ഥാപിക്കൽ‌,തെരുവ്‌ വിളക്കുകളുടെ എണ്ണം വർദ്ധിപ്പിക്കൽ,അങ്ങാടികളിലെ ഡ്രൈനേജിന്‌ സ്ലാബിടൽ,പ്രധാന ഭാഗങ്ങളിലെ റോഡിനിരുവശവും കോൺക്രീറ്റ്‌ ചെയ്യൽ,സ്കൂൾ-മദ്‌റസ പരിസരങ്ങളിലുൾപ്പടെ സീബ്രാലൈനിടൽ,വാഹനങ്ങളുടെ വേഗത കുറക്കുന്നതിന്‌ റമ്പിൽ സ്ട്രിപുകളുടെ നിർമ്മാണം,ഓമശ്ശേരി ടൗണിലെ ഡ്രൈനേജ്‌ നിർമ്മാണത്തിലെ പോരായ്മകൾ പരിഹരിക്കൽ,ഓമശ്ശേരി ടൗണിൽ കൈവരിയും കട്ട പാകലും,മങ്ങാട്‌-മുടൂർ-കൂടത്തായി എന്നീ അങ്ങാടികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങി നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.യോഗത്തിലുന്നയിച്ച ആവശ്യങ്ങളിൽ സാധ്യമായവ പദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻ പൂർത്തിയാക്കുമെന്നും മറ്റു വിഷയങ്ങൾ പ്രത്യേകാനുമതി ലഭ്യമാക്കി മാർച്ച്‌ 31നകം പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും ബന്ധപ്പെട്ടവർ ഉറപ്പ്‌ നൽകി.

പഞ്ചായത്ത്‌ ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.

വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,പി.കെ.ഗംഗാധരൻ,ഫാത്വിമ അബു,പി.ഇബ്രാഹീം ഹാജി,കെ.ആനന്ദ കൃഷ്ണൻ,യു.കെ.ഹുസൈൻ(മുസ്‌ലിം ലീഗ്‌),കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ(കോൺഗ്രസ്‌),ഒ.കെ.സദാനന്ദൻ(സി.പി.എം),എ.കെ.അബ്ദുല്ല(വ്യാപാരി വ്യവസായി ഏകോപന സമിതി),പി.സുനിൽ കുമാർ(വ്യാപാരി വ്യവസായി സമിതി),ശ്രീധന്യ പ്രോജക്റ്റ്‌ മാനേജർ എൻ.നരസിംഹൻ,സി.കെ.ഇർഷാദ്‌,ശിവകുമാർ,എച്ച്‌.സാജൻ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم