വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന്റെ നേതൃത്വത്തിൽ പണിയർക്കുന്ന് കോളനിയിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിക്കുന്നു.
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ വേനപ്പാറ പണിയർക്കുന്ന് കോളനി നിവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു.
കോളനിയിൽ നടന്ന ആഘോഷ പരിപാടികളുടെ ഊദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ ബിജു മാത്യു, ജിൽസ് തോമസ്, ട്രീസമ്മ ജോസഫ് ,കെ ജെ ഷെല്ലി, സിന്ധു സഖറിയ, സി കെ ബിജില,എം എ ഷബ്ന സിസ്റ്റർ ജെയ്സി, വിദ്യാർഥി പ്രതിനിധി കെ എ അശ്വിൻ, ഊരുമൂപ്പൻ ഗോപി എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾ സ്നേഹ സമ്മാനമായി നൽകാൻ സമാഹരിച്ച സാധനങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഗാനങ്ങൾ ആലപിച്ചു.
إرسال تعليق