കൊടുവള്ളി തണൽ ഡയാലിസിസ് സെന്ററിനുള്ള സംഭാവന കേരള കോൺഗ്രസ് (എം ) ജില്ലാ വൈസ് പ്രസിഡന്റ് വൈലാങ്കര മുഹമ്മദ് ഹാജി നൽകുന്നു.
കൊടുവള്ളി : കെ. എം മണിയുടെ 90 ആം ജന്മദിനം കാരുണ്യ ദിനമായി കേരള കോൺഗ്രസ് (എം ) കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
കൊടുവള്ളി തണൽ ഡയാലിസിസ് സെന്റർ നു സംഭാവന നൽകിക്കൊണ്ട് ആണ് ആചരിച്ചത്.
തണൽ ഡയാലിസിസ് സെന്റർ ചെയർമാൻ ഒ. ടി സുലൈമാൻ പരിപാടി ഉത്ഘാടനം ചെയ്തു.
തണൽ സെക്രട്ടറി ഒ. പി റഷീദ്, സി. പി. ഐ മണ്ഡലം സെക്രട്ടറി പി. ടി സി ഗഫൂർ, കേരള കോൺഗ്രസ് ( എം ) ജില്ലാ വൈസ് പ്രസിഡന്റ് വൈലാങ്കര മുഹമ്മദ് ഹാജി, ജില്ലാ സെക്രട്ടറി റൂഖിയബീവി, കേരള കോൺഗ്രസ് (എം ) കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.നിഷാന്ത് ജോസ്, ജില്ലാ സ്റ്റീയറിങ് കമ്മിറ്റി അംഗം പി. ടി. സി റഷീദ്, വി. പി വേലായുധൻ, സി. ജെ ജോസഫ്, പുത്തലത്തു റഹിം, കെ. കെ റഷീദ്, കെ. പി ബാബു, ജോജോ വർഗീസ്, നാസർ വട്ടോളി, പി.കെ വിജയൻ, വി. പി ഷാജിനാഥ് എന്നിവർ പ്രസംഗിച്ചു.
Post a Comment