ജില്ലയിലെ ഏറ്റവും മികച്ച പച്ചക്കറിത്തോട്ടമൊരുക്കിയ വിദ്യാലയത്തിനുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയിൽ നിന്ന് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും വിദ്യാർഥി പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങുന്നു.
ഓമശ്ശേരി : അഗ്രി ഹോൾട്ടി കൽച്ചറൽ സൊസൈറ്റിയും സീഡും സഹകരിച്ചു നത്തിയ പച്ചക്കറിത്തോട്ട മത്സരത്തിൽ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയ പച്ചക്കറിത്തോട്ടത്തിനുള്ള പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് ലഭിച്ചു.
വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നില നിർത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ കരനെല്ലും ചോളവും എള്ളും കാരറ്റും വിവിധയിനം പച്ചക്കറികളുമൊക്കെ വിളയിച്ച് മികച്ച മാതൃക സൃഷ്ടിച്ച് ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പുരസ്കാരം ജില്ലാ കലക്ടറിൽ നിന്നും ഏറ്റുവാങ്ങിയ വിദ്യാലയമാണ് വേനപ്പാറ യുപി സ്കൂൾ .
വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം കൃഷിഭവന്റെ സഹകരണത്തോടെ കാർഷിക ക്ലബിന്റെ നേതൃത്വത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നത്.
ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയിൽ നിന്നും പ്രധാനാധ്യാപകൻ ജെയിംസ് ജോഷി സീഡ് ക്ലബിലെ വിദ്യാർഥികളായ പി കെ ആദർശ് , മുഹമ്മദ് നിഹാൽ, അതുൽ ആന്റണി, അമൽ സജി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
Post a Comment