ഓമശ്ശേരി: പഞ്ചായത്ത്‌ ഭരണസമിതി 2022-23 വാർഷിക പ്രോജക്റ്റിലുൾപ്പെടുത്തി നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്‌'പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ഒന്നര ലക്ഷം പച്ചക്കറിത്തൈകൾ സൗജന്യമായി വിതരണം ചെയ്തു.വനിതാ ഘടക പദ്ധതിയായി 3,75,000 രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.വെണ്ട,മുളക്‌,വഴുതന,പയർ,തക്കാളി എന്നിവയുടെ ഗുണമേന്മയുള്ള തൈകളാണ്‌ വാർഡുകൾ കേന്ദ്രീകരിച്ച്‌ വിതരണം ചെയ്തത്‌.

ഓമശ്ശേരി ആറാം വാർഡിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ പഞ്ചായത്ത്‌തല വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.കൃഷി ഓഫീസർ പി.പി.രാജി പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.പി.സുഹറ,യു.കെ.ഹുസൈൻ,പഞ്ചായത്തംഗങ്ങളായ സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,ഹരിതം പച്ചക്കറി കർഷക സമിതി പ്രതിനിധികളായ പി.പി.ബാബു,നവോമി ബാബു എന്നിവരും ചേക്കുട്ടി ചെക്കനക്കണ്ടി,ആയിശ ചെക്കനക്കണ്ടി,എൻ.പി.ഖലീൽ,എം.സി.അബ്ദുൽ ലത്വീഫ്‌ തുടങ്ങിയവരും സംസാരിച്ചു.

ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറയിൽ കഴിഞ്ഞ അഞ്ചു വർഷമായി വിജയകരമായി പ്രവർത്തിക്കുന്ന നവോമി ബാബുവിന്റെ നേതൃത്വത്തിലുള്ള ഹരിതം ഗുഡ് ക്ലസ്റ്റർ പച്ചക്കറി കർഷക സമിതിയാണ്‌ പച്ചക്കറിത്തൈകൾ ഉൽപാദിപ്പിച്ച്‌ പഞ്ചായത്തിൽ വിതരണത്തിനെത്തിച്ചത്‌.

ഫോട്ടോ:ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ വിതരണം ചെയ്യുന്ന ഒന്നര ലക്ഷം പച്ചക്കറിത്തൈകളുടെ പഞ്ചായത്ത്തല വിതരണോൽഘാടനം പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ നിർവ്വഹിക്കുന്നു.

Post a Comment

أحدث أقدم